എന്താണ് കോംഗോ പനി ? ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?

തൃശ്ശൂര്‍: നിപ്പ ഭീതി നിലനില്‍ക്കെ ഭീതി പരത്തി സംസ്ഥാനത്ത് പുതിയ പനി. സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിയിലാണ് കോംഗോ പനി സ്ഥിരീകരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇദ്ദേഹമിപ്പോള്‍. രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത് . സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്താണ് കോംഗോ പനി ?

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി . നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത് . രോഗം ബാധിച്ച ആളുടെ രക്തം , ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരും .

ലക്ഷണങ്ങള്‍

പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന, തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍ .

പനിബാധിച്ചാല്‍ 40 ശതമാനം വരെയാണ് മരണ നിരക്ക്. ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സിസിഎച്ച്എഫ് എന്നും രോഗകാരണമായ വൈറസ് അറിയപ്പെടുന്നു.

Exit mobile version