ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തൈറോയ്ഡ് പരിശോധനാ സംവിധാനം നിലവില്‍ വന്നു; സ്വകാര്യ ആശുപത്രികളെയും വെല്ലുന്ന മറ്റ് സൗകര്യങ്ങളും

തൃശ്ശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തൈറോയ്ഡ് പരിശോധനാ സംവിധാനം നിലവില്‍ വന്നു. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന മറ്റ് സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. എട്ടുലക്ഷം നഗരസഭാ ഫണ്ടില്‍ നിന്ന് വിനിയോഗിച്ചാണ് തൈറോയ്ഡ് പരിശോധന തുടങ്ങിയത്. ഈ സംവിധാനം സാധാരണക്കാരായ രോഗികള്‍ക്കാണ് ഏറെ സൗകര്യപ്രദമാകുന്നത്.

താലൂക്ക് ആശുപത്രിയില്‍ മൂന്നര കോടി രൂപ ചെലവില്‍ രണ്ട് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിന്റെ പണികളും പുരോഗമിച്ചുവരികയാണ്. കുട്ടികളുടെ വാര്‍ഡും മറ്റ് ചികിത്സാസൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ, ഐസിയു സജ്ജീകരണം പൂര്‍ത്തിയായി. നാലു ബെഡുകളാണ് ഐസിയുവില്‍ ഉള്ളത്.

വെന്റിലേറ്ററും ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനമുണ്ടായാല്‍ രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിരീക്ഷണ വാര്‍ഡും പ്രത്യേക മുറികളും ഒരുക്കി കഴിഞ്ഞു. താലൂക്ക് ആശുപത്രിയിലെ വിഴുപ്പുകള്‍ അലക്കുന്നതിന് ഓട്ടോമാറ്റിക് മെഷിനും ഡ്രൈയറും ലഭ്യമാക്കിയിട്ടുണ്ട്. രക്തം കലര്‍ന്ന ബെഡ്ഷീറ്റുകള്‍ ഉള്‍പ്പെടെ ഏറ്റവും ആധുനിക സംവിധാനത്തോടെ അണു നശീകരണം നടത്താവുന്ന തലത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

Exit mobile version