ലുബാന്‍ ചുഴലിക്കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രരായിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: അറബിക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട ലുബാന്‍ ചുഴലിക്കാറ്റ് കാരണം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത. അതുകൊണ്ടു തന്നെ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രരായിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി.

മത്സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും, യെമന്‍, ഒമാന്‍ തെക്കന്‍ തീരങ്ങളിലും, ഗള്‍ഫ് ഓഫ് യെദന്‍ തീരങ്ങളിലും ഒക്ടോബര്‍ 14 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇന്ന് 12 മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version