രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം, 15 പേരുടെ ഉറവിടം വ്യക്തമല്ല, 111 പേര്‍ക്ക് രോഗമുക്തിയും

തിരുവനന്തപുരം: സംസ്ഥാനത്ത് 272 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് തുടര്‍ച്ചയായി സംസ്ഥാനത്തുണ്ടാകുന്നത്. ആശങ്കയായി നില്‍ക്കുന്നത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗമാണ്. ഇന്ന് 68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് 111 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതില്‍ 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സിഐഎസ്എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട്-15, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Exit mobile version