സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് 35 പേര്‍ക്ക് രോഗം; സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 674 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും മുപ്പതിലധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 674ആയി.

എറണാകുളം ജില്ലയിലെ 17 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 6 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലയിലെ ഓരോരുത്തര്‍ക്ക് വീതമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതെസമയം സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. 109 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗമുണ്ടായത്. കാസര്‍കോട് 93, തൃശ്ശൂര്‍ 72, മലപ്പുറം 68, തിരുവനന്തപുരം 62 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സമ്പര്‍ക്ക കേസുകളുടെ എണ്ണം.

Exit mobile version