സമൂഹ വ്യാപന ആശങ്കയില്‍ തിരുവനന്തപുരം; ഇന്ന് രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; നിരവധി പേര്‍ക്ക് യാത്രാ പശ്ചാത്തലമില്ല

തിരുവനന്തപുരം: സാമൂഹിക വ്യാപന ആശങ്കയില്‍ തിരുവനന്തപുരം. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ നിരവധി പേര്‍ക്ക് യാതൊരു യാത്രാപശ്ചാത്തലവുമില്ലെന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

മണക്കാട് കൊഞ്ചിറവിള സ്വദേശിനി എട്ട് വയസുകാരിക്ക് യാതൊരു യാത്രാപശ്ചാത്തലവുമില്ലാതെയാണ് രോഗം സ്ഥിരീകരിച്ചത്. പേട്ട സ്വദേശിനി 42 കാരി, വഞ്ചിയൂര്‍ സ്വദേശി 62 കാരന്‍, മണക്കാട് സ്വദേശി 29 കാരന്‍, ചെമ്പഴന്തി സ്വദേശിനി 29 കാരി, കമലേശ്വരം സ്വദേശി 29 കാരന്‍, മണക്കാട് സ്വദേശിനി 22 കാരി, ആറ്റുകാല്‍ ബണ്ട് റോഡ് സ്വദേശി 70 കാരന്‍, പൂന്തുറ സ്വദേശി 36 കാരന്‍, വള്ളക്കടവ് സ്വദേശി 65 കാരന്‍, പുല്ലുവിള സ്വദേശി 42 കാരന്‍, പൂന്തുറ സ്വദേശി44 കാരന്‍, പൂന്തുറ സ്വദേശിനി 18 കാരി, പൂന്തുറ സ്വദേശി 15 കാരന്‍, പൂന്തുറ സ്വദേശി 13 കാരന്‍,മണക്കാട് സ്വദേശി 51 കാരന്‍ എന്നിവര്‍ക്ക് യാത്രാ പശ്ചാത്തലം പോലുമില്ലാതെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആകെ 38 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ അഞ്ച് പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ നാല് പേര്‍ക്കും, എറണാകുളം ജില്ലയിലെ മൂന്ന് പേര്‍ക്കും, മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഏഴ് ഡി.എസ്.സി. ജവാന്മാര്‍ക്കും രണ്ട് സി.ഐ.എസ്.എഫ് ജവാന്മാര്‍ക്കും തൃശൂര്‍ ജില്ലയിലെ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്കും രണ്ട് ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

Exit mobile version