അമ്മ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മയോടും ഫെഫ്കയോടും ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യവും ചര്‍ച്ചയായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും സംഘടന വിലയിരുത്തിയേക്കും. ചെന്നൈയിലുള്ള നടന്‍ മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. നിലവില്‍ താരസംഘടനയുടെ പ്രസിഡന്റ് കൂടിയാണ് താരം.

Exit mobile version