ബി സത്യന്‍ എംഎല്‍എ ഉള്‍പ്പടെ 100ഓളം പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആറ്റിങ്ങല്‍: ബി സത്യന്‍ എംഎല്‍എ ഉള്‍പ്പടെ നൂറോളം പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെതിനെ തുടര്‍ന്നാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4,5 വകുപ്പുകള്‍ പ്രകാരം കേസെടുക്കുവാനാണ് നിര്‍ദേശം ജൂണ്‍ 10-ന് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കാരക്കാച്ചി കുളം നവീകരണ ഉദ്ഘാടനം നടത്തിയെന്നാണ് പരാതി നല്‍കിയത്. ബി സത്യന്‍ എംഎല്‍എ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുക്കുക.

Exit mobile version