സ്‌റ്റേഷനില്‍ നാടന്‍ പാട്ട്, കൈകൊട്ടി താളം പിടിച്ച് പോലീസ് ഉദ്യോഗസ്ഥരും! പരിയാരം പോലീസ് സറ്റേഷനിലെ ‘ആക്ഷന്‍ ഹീറോ ബിജു’ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്

ഇവിടെ നാടന്‍ പാട്ടാണ് അരങ്ങേറിയത്.

പരിയാരം: പോലീസുകാരുടെ ദിനംപ്രതിയുടെ പ്രവര്‍ത്തനങ്ങളും മറ്റും തുറന്ന് കാണിച്ച ആക്ഷന്‍ ഹീറോ എന്ന നിവിന്‍ പോളി ചിത്രത്തെ നാം മറന്നു കാണില്ല. അത്രമേല്‍ പ്രിയമായിരുന്നു ചിത്രം. ആ ചിത്രത്തിലെ മേശമേല്‍ താളമിട്ട് ‘മുത്തേ പൊന്നേ പിണങ്ങല്ലേയെന്ന’ പാട്ടും ഏറെ പ്രസിദ്ധി നേടിയിരുന്നു. ആ രംഗങ്ങളാണ് ഇപ്പോള്‍ സമാനമായി പരിയാരം സ്റ്റേഷനില്‍ അരങ്ങേറിയത്.

എന്നാല്‍ ഇവിടെ നാടന്‍ പാട്ടാണ് അരങ്ങേറിയത്. ആ പാട്ടില്‍ അലിഞ്ഞ് കൈത്താളം കൊട്ടുന്ന പോസുകാരുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയിലെ ആ രംഗം മറ്റൊരിടത്ത് പറിച്ചു നട്ടതാണോയെന്നു തോന്നും പരിയാരം പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍. ഇവിടെ അരിസ്റ്റോ സുരേഷ് ആയത് ഗായകന്‍ സുരേഷ് പള്ളിപ്പാറയാണ്. ചില പോലീസുകാര്‍ കണ്ണടച്ച് പാട്ട് ആസ്വദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ചിലര്‍ മൊബൈല്‍ ഫോണില്‍ വിഡിയോ എടുക്കുന്നു, മറ്റു ചിലര്‍ കൈ കൊട്ടി താളം പിടിക്കുന്നുമുണ്ട്. ”പരിയാരം പോലീസ് സ്റ്റേഷനില്‍ പ്രിയ സുഹൃത്തും താവം ഗ്രാമവേദിയുടെ കലാകാരനുമായ പ്രജീഷേട്ടനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ സുഹത്തുക്കളായ പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ പാടിയ ..പാലോം പാലോം എന്ന പാട്ട്” എന്ന കുറിപ്പോടെ സുരേഷ് തന്നെയാണ് വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പാലോം പാലോം നല്ല നടപ്പാലം, അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം… എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ആലപിച്ചത്.

Exit mobile version