ചെറുകഥ ദേശസ്‌നേഹത്തെ മുറിവേല്‍പ്പിക്കുന്നു; മീശയ്ക്ക് പിന്നാലെ ‘ഇന്ത്യാ പാസില്‍’ എതിരെ സംഘപരിവാര്‍, എഴുത്തുകാരന്‍ പ്രമോദ് രാമന് ഭീഷണി

ഇന്ത്യയുടെ ഭൂപടത്തെ നടി വിദ്യാബാലന്റെ ശരീരത്തോട് കഥയിലെ ഒരു കഥാപാത്രമായ കുഞ്ഞു ഉപമിക്കുന്നുണ്ട്.

കൊച്ചി: എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന് സംഘപരിവാറിന്റെ ഭീഷണി. സമകാലിക മലയാളം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യാ പസില്‍’ എന്ന ചെറുകഥ വന്നതിന് ശേഷമാണ് ഭീഷണി. ആദ്യം മീശ എന്ന നോവിലിനെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത ഭീഷണി സ്വരം ഉയരുന്നത്.

ദേശസ്‌നേഹത്തെ മുറിവേല്‍പ്പിക്കുന്നതാണ് കഥയെന്ന് പറഞ്ഞ് ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പ്രമോദ് രാമന്‍ പറയുന്നു. പുതിയ കഥയില്‍ ഇന്ത്യയുടെ ഭൂപടം നടി വിദ്യാബാലന്റെ ശരീരത്തോട് ഉപമിച്ചുവെന്നും അത് തന്റെ ദേശസ്നേഹത്തെ മുറിവേല്‍പ്പിച്ചുവെന്നും പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ചെന്ന് പ്രമോദ് രാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിക്കുകയായിരുന്നു.

ഇന്ത്യയുടെ ഭൂപടത്തെ നടി വിദ്യാബാലന്റെ ശരീരത്തോട് കഥയിലെ ഒരു കഥാപാത്രമായ കുഞ്ഞു ഉപമിക്കുന്നുണ്ട്. ഇതിനെതിരെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഭീഷണി. സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ സംഘപരിവാര്‍ സര്‍ക്കാരിനെ വിമര്‍ശനാത്മകമായി സമീപിക്കുന്നതാണ് പ്രമോദ് രാമന്റെ ഇന്ത്യാ പസില്‍ എന്ന കഥ.

സംഘപരിവാറിന്റെ നിരന്തര സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് സൈബര്‍ ഇടങ്ങളിലെ എഴുത്ത് നിര്‍ത്തിയെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഇനി എഴുതില്ലെന്നും സാറാ ജോസഫ് പറഞ്ഞിരുന്നു.

Exit mobile version