തൃശ്ശൂരില്‍ ആശങ്ക ഒഴിയുന്നില്ല; കോര്‍പ്പറേഷനിലെ രണ്ട് ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ഏറ്റവും അധികം രോഗികളും ജില്ലയില്‍

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷനിലെ രണ്ട് ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോര്‍പ്പറേഷനില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തൃശൂര്‍ കോര്‍പറേഷനില്‍ മാത്രം കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 10 ആയി.

ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അതെസമയം സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതും തൃശ്ശൂരിലാണ്. ജില്ലയില്‍ ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതെസമയം സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 24-ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി, ഹരസാഗരന്, കൊവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് ഫലം വന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്പര്‍ക്കം വഴി 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഒന്‍പത് സിഐഎസ്എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Exit mobile version