‘ഒരു കുടുംബത്തിന്റെ അത്താണിയുടെ വേരാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ അറുത്തത്, ശ്യാംകുമാറിനെ ഇല്ലാതാക്കിയത് ആസൂത്രിതം തന്നെ; ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ

രോഗിയായ അച്ഛനും അമ്മയും കുഞ്ഞനുജനും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയും നാടിന്റെ പ്രിയപ്പെട്ടവനുമായിരുന്നു ശ്യാം.

വൈക്കം: വൈക്കത്തഷ്ടമി ആഘോഷത്തിനിടെ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ശ്യാംകുമാറിനെ മരണം ആസൂത്രിതമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്. കഴിഞ്ഞ ദിവസമാണ് ശ്യാംകുമാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ആര്‍എസ്എസിനെതിരെ രംഗത്തെത്തിയത്. ആര്‍എസ്എസ് മയക്കു മരുന്ന് സംഘമാണ് ശ്യാമിന്റെ ജീവന്‍ എടുത്തതെന്നും അദ്ദേഹം തുറന്നെഴുതി.

രോഗിയായ അച്ഛനും അമ്മയും കുഞ്ഞനുജനും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയും നാടിന്റെ പ്രിയപ്പെട്ടവനുമായിരുന്നു ശ്യാം. നാട്ടില്‍ ചെറുപ്പക്കാരുടെ ഇടയില്‍ മയക്ക് മരുന്ന് വില്‍പ്പനയുമായി കടന്ന് വന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ചെറുത്തതാണ് ഇവരുടെ പകയ്ക്ക് പിന്നിലെ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രോഷം നിലനില്‍ക്കെ വൈക്കത്തഷ്ടമി ആഘോഷ വേളയില്‍ മനഃപൂര്‍വ്വം കാരണമുണ്ടാക്കി ശ്യാംകുമാറിനെ വകവരുത്തിയാതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സംഘം ഭക്ഷണശാലയില്‍ ബോധപൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കുകയും അതിന് ശേഷം മറ്റൊരിടത്ത് തമ്പടിച്ച പ്രത്യേകം പരിശീലനം നേടിയ സംഘം ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

മിടുക്കനായി പഠിക്കുമായിരുന്ന ശ്യാം അച്ഛന്‍ ശശി നിത്യരോഗിയായതോടെ പഠനം നിര്‍ത്തി. കടുംബം പോറ്റാന്‍ ഇപ്പോള്‍ സ്വന്തമായി ഒരു ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു.അമ്മ ശോഭ രോഗിയാണെങ്കിലും തലചുമടായി മത്സ്യം വില്‍ക്കാന്‍ പോകും അനുജന്‍ ശരത് തൊട്ടടുത്ത് അമ്പലത്തില്‍ ശാന്തിക്കാരനായി പോകുന്നതിനൊപ്പം പഠനവും തുടരുന്നു. കുടുംബത്തിന്റെ അത്താണിയും നാടിന്റെ വെളിച്ചവുമായിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവനെടുത്ത മുഴുവന്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ആര്‍എസ്എസ് മയക്ക് മരുന്ന് സംഘം ജീവനെടുത്ത നാടിന്റെ പ്രിയപ്പെട്ട ശ്യാംകുമാര്‍……

ശ്യാംകുമാര്‍ 24 വയസ്സ് വൈക്കത്തഷ്ടമിക്ക് ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആസൂത്രിതമായികൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ മേക്കര യൂണിറ്റ് കമ്മിറ്റി അംഗം. രോഗിയായ അച്ഛനും അമ്മയും കുഞ്ഞനുജനും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയും നാടിന്റെ പ്രിയപ്പെട്ടവനുമായിരുന്നു ശ്യാം.

നാട്ടില്‍ ചെറുപ്പക്കാരുടെ ഇടയില്‍ മയക്ക് മരുന്ന് വില്‍പ്പനയുമായി കടന്ന് വന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ ഡിവൈഎഫ് ടെ നേത്രത്വത്തില്‍ ചെറുക്കുന്നതോടെയാണ് പകയുടെ തുടക്കം. ഡിവൈഎഫ്‌ഐ ഭീക്ഷണികള്‍ക്ക് മുന്നില്‍ പതറാതെ മയക്ക് മരുന്ന് സംഘത്തെ ജനകീയമായി ചെറുത്തതോടെ ക്രിമിനല്‍ സംഘത്തിന് പിന്‍വലിയേണ്ടിവന്നു. ഇതിന്റെ പകതീര്‍ക്കാന്‍ കാത്തിരുന്ന സംഘം വൈക്കത്തയും സമീപ പ്രദേശത്തെയും ചെറുപ്പക്കാര്‍ ആകെ എത്തിചേരുന്ന വൈക്കത്തഷ്ടമി ദിനം തെരഞ്ഞെടുക്കുകയായിരുന്നു. ഒരു സംഘം ഭക്ഷണശാലയില്‍ ബോധപൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കുകയും അതിന് ശേഷം മറ്റൊരിടത്ത് തമ്പടിച്ച പ്രത്യേകം പരിശീലനം നേടിയ സംഘം ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റ് സഖാക്കളെയും ആക്രമിച്ചു.21 വയസുള്ള നന്ദുവിന് ആയുധം കൊണ്ടുള്ള മുറിവേറ്റു.

മിടുക്കനായി പഠിക്കുമായിരുന്ന ശ്യാം അച്ഛന്‍ ശശി നിത്യരോഗിയായതോടെ പഠനം നിര്‍ത്തി. കടുംബം പോറ്റാന്‍ ഇപ്പോള്‍ സ്വന്തമായി ഒരു ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു.അമ്മ ശോഭ രോഗിയാണെങ്കിലും തലചുമടായി മത്സ്യം വില്‍ക്കാന്‍ പോകും അനുജന്‍ ശരത് തൊട്ടടുത്ത് അമ്പലത്തില്‍ ശാന്തിക്കാരനായി പോകുന്നതിനൊപ്പം പഠനവും തുടരുന്നു.

കുടുംബത്തിന്റെ അത്താണിയും നാടിന്റെ വെളിച്ചവുമായിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവനെടുത്ത മുഴുവന്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം. മദ്യവും മയക്ക് മരുന്നും നല്‍കി ചെറുപ്പത്തെ ക്രിമിനലുകളാക്കി മാറ്റി കൂടെ നിര്‍ത്താന്‍ ശ്രമം നടത്തുന്ന ആര്‍എസ്എസ് നെ ജനകീയ ശക്തിയാല്‍ ചെറുത്ത് തോല്‍പ്പിക്കുക തന്നെ വേണം.

Exit mobile version