ശബരിമലയില്‍ അലഞ്ഞ് നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ല; ആഞ്ഞടിച്ച് ജി സുധാകരന്‍

വില്ലുവണ്ടിയുടെ125ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പത്തനംത്തിട്ട: ശബരിമലയില്‍ അലഞ്ഞ് നടക്കുന്ന കഴുതകളുടെ ചൈതന്യം തന്ത്രികള്‍ക്കില്ലെന്ന് ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. തന്ത്രിമാര്‍ ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വില്ലുവണ്ടിയുടെ125ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്ത്രിമാര്‍ക്ക് ശബരിമലയോടല്ല കൂറ്, അമ്പലം സമരത്തിന് ഉള്ള വേദിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിമാര്‍ക്കില്ലെന്ന് ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version