ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ കേസുകള്‍; എല്ലാവരും ‘ബ്രേക്ക് ദി ചെയിന്‍ ഡയറി’ സൂക്ഷിക്കണം; ആവശ്യവുമായി മുഖ്യന്ത്രി

തിരുവനന്തപുരം: എല്ലാവരും ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ കേസുകളുടെ കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ഇത്തരത്തിലൊരു ആവശ്യം ഉണര്‍ത്തിച്ചിരിക്കുന്നത്.

എല്ലാവരും ‘ബ്രേക്ക് ദി ചെയിന്‍ ഡയറി’ സൂക്ഷിക്കുകയും നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കയറിയ വാഹനങ്ങളുടെ നമ്പര്‍, സമയം, കയറിയ ഹോട്ടലിന്റെ പേര്, സമയം തുടങ്ങിയ വിവരങ്ങളെല്ലാം ഡയറിയിലോ ഫോണിലോ രേഖപ്പെടുത്തി സൂക്ഷിച്ചു വെക്കണം.

രോഗബാധിതയുണ്ടായാല്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാനും ആരൊക്കെ അടുത്ത് ഇടപഴകിയെന്ന് കണ്ടെത്താനും ഇത് സഹായകമാണ്. സംസ്ഥാനത്ത് വളരെ ചുരുക്കം കേസുകളില്‍ മാത്രമെ രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ വന്നിട്ടുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version