അനുസ്മരണ ചടങ്ങിനിടെ പ്രഗ്യ സിങ് ഠാക്കൂര്‍ തലചുറ്റി വീണു

ജയ്പുര്‍: അനുസ്മരണ ചടങ്ങിനിടെ ഭോപ്പാല്‍ എംപി പ്രഗ്യ സിങ് ഠാക്കൂര്‍ തലചുറ്റി വീണു. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായുള്ള ചടങ്ങിനിടെയാണ് എംപി തലചുറ്റി വീണത്.

ബിജെപിയുടെ ഭോപ്പാല്‍ ഓഫീസില്‍ വെച്ചായിരുന്നു പരിപാട സംഘടിപ്പിച്ചിരുന്നത്. ഇതിനിടയിലാണ് ആരോഗ്യസ്ഥിതി വഷളായി പ്രജ്ഞ ബോധരഹിതയായത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കം സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Exit mobile version