കൊവിഡ് ബാധിച്ച് മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു

തിരുവമ്പാടി: കൊവിഡ് 19 ബാധിച്ച് മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ വര്‍ക്കിയുടെ മകള്‍ സിസ്റ്റര്‍ അഡല്‍ഡയാണ് (ലൂസി 67) കഴി
ഞ്ഞ ദിവസം മരിച്ചത്. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു ഇവര്‍. ശേഷം തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നു.

മദര്‍ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റര്‍ ലൂസി മെക്സിക്കോയില്‍ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍: മേരി ജോസ് കല്ലറയ്ക്കല്‍ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചന്‍ (കോടഞ്ചേരി), അച്ചാമ്മ, ജെസി വര്‍ഗീസ് മാവേലില്‍ (കരുളായി നിലമ്പൂര്‍), സൈമണ്‍, പയസ്.

Exit mobile version