‘ആ ഒരൊറ്റ ഡയലോഗുകൊണ്ട് ഞങ്ങളുടെയൊക്കെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തുകയായിരുന്നു അവര്‍’ ടീച്ചറമ്മയുടെ കരുതല്‍ എത്രത്തോളമെന്ന് തുറന്നെഴുതി വനിതാ ഡോക്ടര്‍, പങ്കിട്ടത് സ്വന്തം അനുഭവം

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ കെജിഎംഒ എ യുടെ സ്ട്രസ് റിലീസ് ലൈവിലെത്തിയ ആരോഗ്യ മന്ത്രി കെ ൃകെ ശൈലജ ടീച്ചറുടെ വാക്കുകളും ടീച്ചറമ്മയുടെ കരുതലും എന്തെന്ന് തുറന്നെഴുതി വനിതാ ഡോക്ടര്‍ ബിനീതാ രഞ്ജിത്. ഫേസ്ബുക്കിലൂടെയാണ് ഡോക്ടര്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

ആദ്യം തന്നെ സ്ട്രസ് മാനേജമന്റ് സെഷന്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഡോ. ജോസ്റ്റിന്‍സിനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ഗ്രൂപ്പിലേക്ക് കയറിയത്. ‘ഇങ്ങനെയുള്ള മുത്തുകള്‍ ഒക്കെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ’ എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഒരു ലീഡര്‍ എന്ന നിലയില്‍, ആ ഒരൊറ്റ ഡയലോഗുകൊണ്ട് ഞങ്ങളുടെയൊക്കെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തുകയായിരുന്നു അവര്‍. ഒരു മിനിസ്റ്ററാണ് മുന്നില്‍ ഇരിക്കുന്നതെന്ന് തോന്നിയതേയില്ല. ആ വാക്കുകളിലെ സ്‌നേഹവും കരുതലും നിശ്ചയദാര്‍ഢ്യവും രാഷ്ട്രീയത്തിന്റെ മതിലുകള്‍ക്കപ്പുറം ആരേയും ഒരു ഫാനാക്കി മാറ്റുമെന്ന് ബിനീത കുറിച്ചു.

പിന്നീട് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റിയും, നമ്മള്‍ കടന്ന് പോകുന്ന അവസ്ഥയെ പറ്റിയും ഒക്കെ സംസാരിച്ചുവെന്നും ഡോക്ടര്‍ പറയുന്നു. ഒരു ദിവസമാരംഭിക്കുന്നതു മുതല്‍ ക്വാറന്റീന്‍, ഐസൊലേഷന്‍, ഡാറ്റ അനാലിസിസ്, അപ്‌ഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ,പിന്നെ ഇതൊക്കെ മൂലമുണ്ടാകുന്ന പൊതു പ്രശ്‌നങ്ങള്‍ ഒക്കെയായി ഈ കൊറോണക്കാലം ശരിക്കും തിരക്കിലാക്കിക്കളഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളംടീച്ചര്‍ ശരിക്കും ഒരു വിസ്മയമാകുന്നു.

ഒരു പ്രതിസന്ധി ഘട്ടത്തില്‍ മാസങ്ങളായി അതിരാവിലെ മുതല്‍ പാതിരാത്രി വരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു, എല്ലാവര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തുവരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇത്ര ഊര്‍ജം കാത്തു സൂക്ഷിക്കാനാവുന്നത്.. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം ടീമിനുവേണ്ടി രാവും പകലും കണ്ണും കാതും കൂര്‍പ്പിച്ചു നല്‍കുന്ന ഒരു ലീഡര്‍.. എന്നിട്ടും അത് സ്വന്തം കഴിവല്ലെന്നു പറഞ്ഞ് ടീമിനെ ക്രെഡിറ്റ് നല്‍കിക്കൊണ്ടേയിരുന്നു…മറ്റു രാജ്യങ്ങളുടെ മുന്നില്‍ ഈ കൊച്ചുകേരളം തലയുയര്‍ത്തിനില്‍ക്കുന്ന ഉണ്ടെങ്കില്‍ ,അതിനു കാരണക്കാര്‍ നിങ്ങളാണ് ‘എന്ന് ഡോക്ടര്‍മാരെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു..

ഇന്ത്യയെ കുറിച്ച് പുറംരാജ്യങ്ങളില്‍ പറയുന്ന എല്ലാ നല്ല വാക്കുകള്‍ക്കും അവകാശികള്‍ നിങ്ങളാണ്’ എന്ന് ഞങ്ങളോട് പറയുമ്പോള്‍ ,ടീച്ചര്‍ എന്ന തുല്യതകളില്ലാത്ത ലീഡര്‍! !ഞങ്ങളുടെയൊക്കെ, നമ്മളുടെയൊക്കെ പ്രതീക്ഷകളുടെ, നല്ല നാളെകളുടെ അടയാളമാകുന്നുവെന്നും ബിനീത കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കെജിഎംഒഎയുടെ ഡോക്ടര്‍സിനു വേണ്ടിയുള്ള ഉള്ള ‘സ്ട്രസ് റിലീസ്’ സെഷന്‍ ആയിരുന്നു. ഈ അവസരത്തില്‍ ഞങ്ങള്‍ക്കെല്ലാം വളരേ ആവശ്യമായ ഒന്ന്! സമയോചിതമായി സംഘടിപ്പിച്ച KGMOA ക്ക് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങാം.. ഇന്നലെ രാത്രി എട്ടുമണിക്ക്. ഗ്രൂപ്പില്‍ ‘ശൈലജ ടീച്ചര്‍ ജോയിന്‍ഡ് ‘എന്ന് കാണിച്ചത് കണ്ടാണ് കൊച്ചിന് കൊടുക്കാന്‍ കറി ഉണ്ടാക്കി കൊണ്ടിരുന്ന ഞാന്‍, ഒരു കയ്യില്‍ കയിലും, മറുകയ്യില്‍ ഫോണുമായി ഓടി സൂം ചാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. അതാ ടീച്ചര്‍ … ഒരു സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ കാര്യങ്ങളും തലയിലൂടെ ഓടുന്ന ആള്‍… പ്രസന്നവദനയായി ചിരിച്ച് കൊണ്ട് എല്ലാവരെയും അഭിസംബോധന ചെയ്യുകയാണ് ..കോവിഡ്‌കേസുകള്‍ തൃശ്ശൂരില്‍ കൂടുന്നു എന്ന് ആശങ്കപ്പെട്ടു സങ്കടപ്പെട്ടിരുന്ന ഞാന്‍ ഈ സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യരംഗത്തെ നയിക്കുന്ന ഒരാള്‍ എങ്ങനെ ,ഇതുപോലെ പ്രസന്നവദനനായി ഇരിക്കുന്നു എന്ന് ആശ്ചര്യപ്പെട്ടു പോയി..

ആദ്യം തന്നെ സ്ട്രസ് മാനേജമന്റ് സെഷന്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന Dr jostinനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ഗ്രൂപ്പിലേക്ക് കയറിയത്. ‘ഇങ്ങനെയുള്ള മുത്തുകള്‍ ഒക്കെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ’ എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഒരു ലീഡര്‍ എന്ന നിലയില്‍, ആ ഒരൊറ്റ ഡയലോഗുകൊണ്ട് ഞങ്ങളുടെയൊക്കെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തുകയായിരുന്നു അവര്‍. ഒരു മിനിസ്റ്ററാണ് മുന്നില്‍ ഇരിക്കുന്നതെന്ന് തോന്നിയതേയില്ല. ആ വാക്കുകളിലെ സ്‌നേഹവും കരുതലും നിശ്ചയദാര്‍ഢ്യവും രാഷ്ട്രീയത്തിന്റെ മതിലുകള്‍ക്കപ്പുറം ആരേയും ഒരു ഫാനാക്കി മാറ്റും! പിന്നീട് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റിയും, നമ്മള്‍ കടന്ന് പോകുന്ന അവസ്ഥയെ പറ്റിയും ഒക്കെ സംസാരിച്ചു..

ഒരു ദിവസമാരംഭിക്കുന്നതു മുതല്‍ ക്വാറന്റീന്‍, ഐസൊലേഷന്‍, ഡാറ്റ അനാലിസിസ്, അപ്‌ഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ,പിന്നെ ഇതൊക്കെ മൂലമുണ്ടാകുന്ന പൊതു പ്രശ്‌നങ്ങള്‍ ഒക്കെയായി ഈ കൊറോണക്കാലം ശരിക്കും തിരക്കിലാക്കിക്കളഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ശരിക്കും ഒരു വിസ്മയമാകുന്നു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ മാസങ്ങളായി അതിരാവിലെ മുതല്‍ പാതിരാത്രി വരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു, എല്ലാവര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തുവരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇത്ര ഊര്‍ജം കാത്തു സൂക്ഷിക്കാനാവുന്നത്.. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം ടീമിനുവേണ്ടി രാവും പകലും കണ്ണും കാതും കൂര്‍പ്പിച്ചു നല്‍കുന്ന ഒരു ലീഡര്‍.. എന്നിട്ടും അത് സ്വന്തം കഴിവല്ലെന്നു പറഞ്ഞ് ടീമിനെ ക്രെഡിറ്റ് നല്‍കിക്കൊണ്ടേയിരുന്നു…

മറ്റു രാജ്യങ്ങളുടെ മുന്നില്‍ ഈ കൊച്ചുകേരളം തലയുയര്‍ത്തിനില്‍ക്കുന്ന ഉണ്ടെങ്കില്‍ ,അതിനു കാരണക്കാര്‍ നിങ്ങളാണ് ‘എന്ന് ഡോക്ടര്‍മാരെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു..ഇന്ത്യയെ കുറിച്ച് പുറംരാജ്യങ്ങളില്‍ പറയുന്ന എല്ലാ നല്ല വാക്കുകള്‍ക്കും അവകാശികള്‍ നിങ്ങളാണ്’ എന്ന് ഞങ്ങളോട് പറയുമ്പോള്‍ ,ടീച്ചര്‍ എന്ന തുല്യതകളില്ലാത്ത ലീഡര്‍! !ഞങ്ങളുടെയൊക്കെ, നമ്മളുടെയൊക്കെ പ്രതീക്ഷകളുടെ, നല്ല നാളെകളുടെ അടയാളമാകുന്നു…KGMOA യുടെ ഈ കാലത്തെ പ്രവര്‍ത്തനങ്ങള്‍ വളരെ സഹായകമാവുന്നുണ്ടെന്നും അതിന് നേതൃത്വം നല്‍കുന്ന Dr Joseph Chacko, Dr വിജയകൃഷ്ണന്‍ എന്നിവരെ അഭിനന്ദിക്കാനും ടീച്ചര്‍ മറന്നില്ല. രാത്രി വൈകി മീറ്റിംഗ് കഴിഞ്ഞ്’ഇനി കുറച്ച് DMO മ്മാരെ കാണാനുണ്ട് എന്ന് പറഞ്ഞു കൊണ്ട് മിനിസ്റ്റര്‍ അവസാനിപ്പിച്ചു.. അതേ ടീച്ചര്‍ വീണ്ടും തിരക്കിലാണ്…

ഈ കോവിഡ് കാലം ഉടനെ മാറുമെന്നും, അതു കഴിഞ്ഞ് എന്നെങ്കിലുമൊരു നാള്‍ ടീച്ചറെ നേരില്‍ കാണുമെന്നും… അന്ന് ഒരു സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും കൂടാതെ കെട്ടിപ്പിടിച്ച് ഒന്ന് ചേര്‍ന്ന് നല്‍കാന്‍ പറ്റുമെന്നും മോഹിക്കുകയാണ്. അതേ പോരാട്ടം തുടരുകയാണ്.. മുന്നില്‍ നിന്ന് നയിക്കാന്‍, ഈ മുഖം തരുന്ന ധൈര്യം കൂടെയുണ്ട്.. Ranjith AR Binoy Sasidharan Binoj George Mathew Rasim Elayedatt #KGMOA Thrissur

Exit mobile version