കുരങ്ങിന് ചോറ് വാരി നല്‍കി സ്ത്രീ; അനുസരണയോടെ കഴിച്ച് കുരങ്ങനും. മനംനിറച്ച് വീഡിയോ

കുരങ്ങിന് ചോറു വാരി കൊടുക്കുന്ന സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അനുസരണയോടെ പാത്രത്തിലെ മുഴുവന്‍ ചോറും കുരങ്ങനും അകത്താക്കുന്നുണ്ട്. ”ഞങ്ങളുടെ വീട്ടിലെ കുരങ്ങന് അമ്മ ഭക്ഷണം നല്‍കുന്നു” എന്ന കുറിപ്പോടെയാണ്” വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതിലെന്താണ് ഇത്ര പ്രത്യേകതയെന്ന് തോന്നാം. പക്ഷേ, സ്വന്തം കുഞ്ഞെന്ന പോലെയാണ് ഈ അമ്മ കുരങ്ങനെ പരിചരിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഒരു മേശപ്പുറത്തിരിക്കുന്ന കുരങ്ങനും അവന്റെ മുന്നിലെ പ്ലേറ്റ് നിറയെ ഭക്ഷണവുമുണ്ട്. പ്ലേറ്റിലെ ചോറ് അവന് വാരി നല്‍കുകയാണ് വീട്ടമ്മ. സ്വന്തം കുഞ്ഞിനു ഭക്ഷണം നല്‍കുന്ന പോലെയാണ് അവര്‍ കുരങ്ങന് കൈകൊണ്ട് ഭക്ഷണം നല്‍കുന്നത്. വളരെ അച്ചടക്കത്തോടെ നല്ലകുട്ടിയായി ഭക്ഷണം കഴിക്കുകയാണ് അവന്‍.

Exit mobile version