‘വിങ്ങിപ്പൊട്ടി രാഖി കൃഷ്ണ കോളേജില്‍ നിന്ന് ഇറങ്ങിയോടി, തടയാന്‍ ശ്രമിക്കാതെ സുരക്ഷാ ജീവനക്കാരും, മുഖവിലയ്‌ക്കെടുക്കാതെ അധ്യാപകരും’ സഹപാഠികളുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് സിസിടിവി ദൃശ്യങ്ങള്‍

രാഖി കോളേജിന്റെ പ്രധാന ഗേറ്റ് വഴി പുറത്തേക്ക് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയല്‍ ഉള്ളത്.

കൊല്ലം: ഫാത്തിമ മാതാ കേളേജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സഹപാഠികളുടെ മൊഴി ശരിവെയ്ക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. രാഖി കോളേജിന്റെ പ്രധാന ഗേറ്റ് വഴി പുറത്തേക്ക് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയല്‍ ഉള്ളത്.

ഓടിയിറങ്ങിയ രാഖിയെ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ തടയാന്‍ പോലും ശ്രമിച്ചില്ല. രാഖി വിഷമത്തോടെ കോളേജില്‍ നിന്ന് ഇറങ്ങിയോടുമ്പോള്‍ അധ്യാപകരോ സുരക്ഷാ ജീവനക്കാരോ അത് ഗൗരവത്തോടെ ശ്രദ്ധിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാദങ്ങള്‍ ശരിവെയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

രാഖി എങ്ങനെയാണ് പുറത്തേക്ക് പോയതെന്ന് അറിയില്ലെന്നാണ് കോളേജ് മാനേജ്‌മെന്റ് പറഞ്ഞിരുന്നത്. സ്വാഭാവികമായും ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഇറങ്ങിയോടുമ്പോള്‍ അത് അന്വേഷിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ തയ്യാറായില്ലെന്നും വിമര്‍ശനമുണ്ട്.

Exit mobile version