വയനാട്ടില്‍ പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയത് പുള്ളിപ്പുലി; മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടു, സംഭവം ജനവാസ മേഖലയില്‍, പുലിക്കായി തിരച്ചില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടു. ബത്തേരി മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിലാണ് പുള്ളിപ്പുലി കെണിയില്‍ കുടുങ്ങിയത്. കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയില്‍ പുലി കുടുങ്ങിയതാണെന്നാണ് വിവരം.

സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കെണിയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലി കാട്ടിലേയ്ക്ക് ഓടി മറഞ്ഞത്. സംഭവം നടന്നത് ജനവാസ മേഖലയില്‍ ആയതിനാല്‍ രക്ഷപ്പെട്ട പുലിയെ പിടികൂടാന്‍ ശ്രമം തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Exit mobile version