‘ആലുവയില്‍ പട്ടാപ്പകള്‍ സിനിമ സ്റ്റൈല്‍ തട്ടിക്കൊണ്ട് പോകല്‍’; കീഴടങ്ങാന്‍ കോടതിയിലെത്തിയ പ്രതിയെ കോടതിക്ക് മുന്നില്‍ നിന്നും തട്ടിക്കൊണ്ടുപോയി അഞ്ചംഗ സംഘം ; പിന്തുടര്‍ന്ന് പിടിച്ച് പോലീസ്

കൊച്ചി: കീഴടങ്ങാന്‍ കോടതിയിലേക്ക് എത്തിയ ആലുവ എടയാര്‍ സ്വര്‍ണ്ണ കവര്‍ച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. 20 കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ 10 മണിയോടെ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ തൊടുപുഴ സ്വദേശി ജമാലിനെ കോടതിക്ക് മുന്നില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയത്. സംഭവം കണ്ട് സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോയ സംഘത്തെ ചൊവ്വര ഫെറിയിക്ക് സമീപം ആലുവ ഡിവൈഎസ്പിയുടെ നേതൃത്യത്തില്‍ പിടികൂടുകയായിരുന്നു.

തൊടുപുഴ കാരിക്കോട് സ്വദേശികളായ വിഷ്ണു, നൗഫല്‍ ലത്തീഫ്, നൗഫല്‍ റഫീഖ്, അഭിലാഷ്, ഷാനു എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ സഞ്ചരിച്ച ഇന്നോവയും പിടിച്ചെടുത്തു. തൊടുപുഴ സ്വദേശികള്‍ തന്നെയായാണ് ഇവര്‍. അതസമയം സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധമില്ലെന്നും കഞ്ചാവ് വില്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് പറയുന്നു.

Exit mobile version