എന്നെ ആദ്യമായി ട്രോളിയ ട്രോളന്മാര്‍ക്ക് ഒത്തിരി നന്ദി; തരംഗമായ വീഡിയോ പങ്കുവെച്ചും നന്ദി പറഞ്ഞും സായി ശ്വേത

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ അധ്യായന വര്‍ഷം ഓണ്‍ലൈന്‍ വഴിയാണ് ആരംഭിച്ചത്. സ്‌കൂള്‍ തുറക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച ഇന്ന് ഒന്നാം ക്ലാസുകാര്‍ക്ക് ക്ലാസെടുത്ത് താരമായത് കോഴിക്കോട്ടുക്കാരിയായ സായി ശ്വേത എന്ന അധ്യാപികയാണ്.

കഴിഞ്ഞ വര്‍ഷം അധ്യാപികയായി ജോലിക്ക് കയറിയ ടീച്ചര്‍ ആദ്യമായാണ് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത്. മുന്‍പ് രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കായിരുന്നു സ്‌കൂളില്‍ ക്ലാസെടുത്തിരുന്നത്. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ടീച്ചറുടെ പൂച്ച കഥയാണ് ആദ്യ ദിവസം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഒന്നാം ക്ലാസിലെ പിള്ളേരെ കൂടാതെ ട്രോളന്മാരും ടീച്ചറുടെ ക്ലാസിലിരുന്നതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. തങ്കു പൂച്ചയുടെ കഥാ രംഗങ്ങള്‍ ഇന്ന് സമൂഹ മാധ്യമങ്ങളിലും തരംഗമാണ്. ഇപ്പോള്‍ ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് സായി ശ്വേത തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ടീച്ചര്‍ നന്ദി അറിയിച്ചത്. എന്നെ ആദ്യമായി ട്രോളിയ ട്രോളന്മാര്‍ക്ക് ഒത്തിരി നന്ദി എന്നാണ് സായി ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പടെ പങ്കുവെച്ചാണ് നന്ദി അറിയിച്ചിരിക്കുന്നത്.

Exit mobile version