ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി യുഡിഎഫ് നേതാക്കളുടെ ധര്‍ണ്ണ; സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തത് 50ല്‍ അധികം നേതാക്കള്‍; കേസ് എടുത്ത് പോലീസ്; പരസ്യമായി നിയന്ത്രണം ലംഘിച്ചത് എംപിമാരും എംഎല്‍എമാരും

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കവേ അവ കാറ്റില്‍ പറത്തി യുഡിഎഫ് നേതാക്കള്‍. ബെന്നി ബെഹനാന്‍ എംപി ഉള്‍പ്പെടെ ഉള്ള നേതാക്കളാണ് പരസ്യമായി നിയമം ലംഘിച്ചത്. കൊച്ചിയില്‍ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ കൊവിഡ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ചാണ് നേതാക്കള്‍ പങ്കെടുത്തത്. സംഭവത്തില്‍ നേതാക്കള്‍ക്ക് എതിരെ പേലീസ് കേസെടുത്തു.

ബെന്നി ബെഹനാന്‍ എംപിക്കൊപ്പം ടി ജെ വിനോദ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത് എന്നീ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 50 തില്‍ അധികം പേര്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ധര്‍ണ്ണയില്‍ സാമൂഹിക അകലം പാലിക്കാത്തതെ പങ്കെടുത്തെന്ന് കാണിച്ചാണ് നടപടി.

സംസ്ഥാനം കൊവിഡിനെതിരെ കനത്ത ജാഗ്രതയിലാണ്. അതിന് ഇടയിലാണ് യുഡിഎഫ് എംപിമാരുടെയും എംഎല്‍എ മാരുടെയും നേതൃത്വത്തില്‍ പരസ്യമായ ലോക്ക് ഡൗണ്‍ ലംഘനം നടന്നത്.

Exit mobile version