ദേശവിളക്ക് മഹോത്സവത്തിനിടയിലേയ്ക്ക് കാര്‍ ഓടിച്ചു കയറ്റി, നിരവധി പേര്‍ക്ക് പരിക്ക്; മദ്യലഹരിയില്‍ ആയിരുന്ന യുവാവ് പിടിയില്‍

എറണാകുളം മഞ്ഞപ്രയിലെ കരിങ്ങാലിക്കാടാണ് സംഭവം.

മഞ്ഞപ്ര: ദേശവിളക്ക് മഹോത്സവത്തിനിടയിലേയ്ക്ക് കാര്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മദ്യലഹരിയിലായിരുന്നു ഇയാള്‍ വാഹനം ഓടിച്ചിരുന്നത്. എറണാകുളം മഞ്ഞപ്രയിലെ കരിങ്ങാലിക്കാടാണ് സംഭവം.

ദേശവിളക്ക് നടക്കുന്ന സ്ഥലത്തേക്കാണ് യുവാവ് മദ്യലഹരിയില്‍ കാര്‍ ഓടിച്ച് കയറ്റിയത്. അപകടത്തില്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ടിസ് ജോയിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

Exit mobile version