കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ 86 പേര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയായ തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 86 പേര്‍. തൂണേരി, പുറമേരി, കുന്നുമ്മല്‍, വളയം, എടച്ചേരി പഞ്ചായത്തുകളിലുള്ളവരും വടകര മുനിസിപ്പാലിറ്റിയിലും പെട്ട 86 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

9 ബന്ധുക്കള്‍ ഉള്‍പ്പെടെ 34 പേരാണ് തൂണേരിയില്‍ നിന്നുള്ളത്. പുറമേരിയില്‍ 32,വളയം -2, കുന്നുമ്മല്‍;എടച്ചേരി -6 , വടകര മുനിസിപ്പാലിറ്റിയില്‍ -9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം.

അതെസമയം ഇന്നലെ ആറ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കോട് ജില്ലയിലെ ആറ് പഞ്ചായത്തുകളും വടകര നഗരസഭയിലെ 40, 45, 46 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി
തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം പഞ്ചായത്തുകളിലെ മല്‍സ്യമാര്‍ക്കറ്റുകള്‍ പൂട്ടിയിരുന്നു.

ഇവ കൂടാതെ പുറമേരി, വടകര പഴയങ്ങാടി മല്‍സ്യമാര്‍ക്കറ്റുകളും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിപൂട്ടി. ജില്ലയില്‍ ഇന്നലെ ആറ് കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ആകെ 32 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Exit mobile version