കാലടിയിലെ സെറ്റ് തകര്‍ത്ത സംഭവം; ബംജ്‌റ്ഗദള്‍ പ്രവര്‍ത്തകരായ മൂന്നു പേര്‍ അറസ്റ്റില്‍

കാലടി: കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. ബംജ്‌റ്ഗദള്‍ പ്രവര്‍ത്തകരായ സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്. അന്വേഷണം എഎച്ച്പിയിലേയ്ക്കും വ്യാപിപ്പിക്കുകയാണ് പോലീസ്. ഗൂഢാലോചന അടക്കമുള്ള സംഭവത്തിലാണ് അന്വേഷണം നടത്തി വരുന്നത്.

എഎച്ച്പിയുടെ യുവജന വിഭാഗമായ രാഷ്ട്രീയ ബംജ്‌റ്ഗദള്‍ ആണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ രാഷ്ട്രീയ ബംജ്‌റ്ഗദള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷിനെ (രതീഷ് കാലടി) കഴിഞ്ഞ ദിവസം ആലുവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് മൂന്നു പേര്‍ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്.

സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഐപിസി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version