സൂരജ് പാമ്പിനെ വാങ്ങിയത് 10,000 രൂപ നല്‍കി; വാങ്ങിയത് യൂട്യൂബ് വീഡിയോ നിര്‍മ്മിക്കാനെന്ന വ്യാജേന

കൊല്ലം: അഞ്ചല്‍ സ്വദേശി ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച പാമ്പിനെ ഭര്‍ത്താവ് സൂരജ് വാങ്ങിയത് 10000 രൂപ നല്‍കി. കല്ലുവാതില്‍ക്കല്‍ സ്വദേശിയായ സുരേഷ് എന്ന വ്യക്തിയില്‍ നിന്നാണ് ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത്. രണ്ട് പാമ്പുകളാണ് പാമ്പ് പിടുത്തക്കാരനില്‍ നിന്ന് സൂരജ് വാങ്ങിയത്. ഒരു പാമ്പിന് 5000 രൂപ വീതം നല്‍കിയാണ് വാങ്ങിയത്.

പാമ്പിനെ വെച്ചുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനാണെന്നാണ് പറഞ്ഞാണ് പാമ്പ് പിടുത്തക്കാരനില്‍ നിന്ന് സൂരജ് പാമ്പിനെ വാങ്ങിയത്. ആദ്യ തവണ അണലിയെയാണ് സൂരജ് വാങ്ങിയത്. ഈ പാമ്പ് പിടുത്തക്കാരനും സഹായിയും ചേര്‍ന്ന് പാമ്പിനെ കുപ്പിയിലാക്കി അടൂരുള്ള സൂരജിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

അന്ന് പാമ്പ് കടിയേറ്റ് 3 മണിക്കൂറിന് ശേഷമാണ് ഉത്രയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഉത്ര ജീവിതത്തിലേക്ക് തിരിച്ചു വന്നു. തുടര്‍ന്ന് ഉത്രയുടെ അഞ്ചല്‍ ഉള്ള വീട്ടിലേക്ക് ഉത്ര പോയി. ഉത്ര മരണത്തില്‍ നിന്ന് രക്ഷപെട്ടു എന്ന് ഉറപ്പായതോടെ സൂരജ് വീണ്ടും പാമ്പ് പിടുത്തക്കാരനെ സമീപിച്ചു.

തുടര്‍ന്നാണ് മൂര്‍ഖന്‍ പാമ്പിനെ 5000 രൂപ നല്‍കി സൂരജ് വാങ്ങിയത്. തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെ തുറന്ന് വിട്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നു. രണ്ട് തവണയും ഉത്രയെ പാമ്പ് കടിക്കുന്നത് ഇയാള്‍ നോക്കി നില്‍ക്കുകയായിരുന്നു.

പാമ്പ് കടിച്ചതിന് ശേഷം പാമ്പിനെ തിരികേ കുപ്പിയില്‍ ആക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ അടുത്തേക്ക് പാമ്പ് ചീറ്റി വന്നതോടെ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് രാവിലെയാണ് ഇയാള്‍ പാമ്പിനെ തല്ലിക്കൊല്ലുന്നത്. സംഭവത്തില്‍ സൂരജ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

Exit mobile version