സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന് ശേഷം 14 ദിവസം വീട്ടിലും നിരീക്ഷണത്തില്‍ തുടരണം; കണ്ണൂര്‍ കളക്ടര്‍

കണ്ണൂര്‍: വിദേശത്ത് നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്നവര്‍ 14 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തിന് ശേഷം വീട്ടിലും 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി.വി സുഭാഷ്. ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നവര്‍ ഹൈ റിസ്‌ക് ഏരിയയില്‍ നിന്നാണ് വരുന്നത് എന്ന് പരിഗണിച്ചും, ചില കേസുകളില്‍ 14 ദിവസം കഴിഞ്ഞും പോസിറ്റിവ് റിസള്‍ട്ട് ലഭിക്കുന്നുണ്ട് എന്നത് പരിഗണിച്ചുമാണ് 28 ദിവസം നിരീക്ഷണത്തിലിരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിക്കുന്നത്. ഇതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കളക്ടര്‍ തന്റെ ഫേസ്ബുക്കിലൂടെ പുറപ്പെടുവിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

നിലവിലെ quarantine മാനദണ്ഡങ്ങള്‍ പ്രകാരം international & interstate travellers നെ 14 ദിവസത്തെ quarantine കഴിഞ്ഞു quarantine release ചെയ്തു വിടുന്നുണ്ട്.

ഇപ്പോള്‍ കേരളത്തിലേക്കു വരുന്നവര്‍ high risk area യില്‍ നിന്നു ആണ് വരുന്നത് എന്നത് പരിഗണിച്ചും ചില കേസുകളില്‍ 14 ദിവസം കഴിഞ്ഞും പോസിറ്റിവ് റിസള്‍ട്ട് ലഭിക്കുന്നുണ്ട് എന്നത് പരിഗണിച്ചും , 14 ദിവസത്തെ quarantine കഴിഞ്ഞു quarantine release ചെയ്തു വിടുന്നവര്‍ക്ക് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

1. 14 ദിവസത്തെ quarantine കഴിഞ്ഞുവെന്നാലും, കോവിഡ് 19 പടരുന്ന സാഹചര്യം പ്രമാണിച്ച് അടുത്ത 14 ദിവസവും വീടിനുള്ളില്‍ തന്നെ കഴിയാനും non essential travel ഒഴിവാക്കുവാനും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം അത്യാവശ്യകാര്യങ്ങള്‍ക്ക് വേണ്ടി മാത്രം പുലര്‍ത്തുവാനും ശ്രദ്ധിക്കണം.

2. ക്വാറന്റൈന്‍ കാലത്ത് പിന്തുടര്‍ന്ന രീതികള്‍ തന്നെ ഈ കാലയളവിലും ശീലിക്കുന്നതാണ് അഭികാമ്യം. ഉദാ : ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വ്യക്തിയുടെ പാത്രങ്ങള്‍ ഒക്കെ separate വെക്കുക (you put it in proper words), ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും സ്വയം കഴുകുക etc

2.ക്വാറന്റൈനില്‍ ഉള്ള വ്യക്തികള്‍ കഴിയുന്ന വീടുകളിലെ മറ്റു അംഗങ്ങളും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ഈ ദിവസങ്ങളില്‍ പുറത്തു പോകുവാനോ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെടുവാനോ പാടില്ല.

3.ക്വാറന്റൈന്‍ കഴിഞ്ഞ വ്യക്തികളും കുടുംബങ്ങളും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും വേണം..

4.ക്വാറന്റൈനില്‍ കഴിഞ്ഞ വ്യക്തി പിന്നീടുള്ള രണ്ടാഴ്ച കൂടി ഗര്‍ഭിണികള്‍, പത്തു വയസ്സിനു താഴെയുള്ള കുട്ടികള്‍, അറുപതു വയസ്സിനു മുകളില്‍ പ്രായമായവര്‍, മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് അഭികാമ്യമല്ല.

5 ഈ വ്യക്തികള്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്താതിരിക്കുന്നതാണ് അഭികാമ്യം .

6. ആളുകള്‍ കൂടുന്നയിടങ്ങളില്‍ പോവാതെ ശ്രദ്ധിക്കുക..

Exit mobile version