‘കാന്‍സര്‍ രോഗികളുടെ സാന്ത്വനം സെന്ററിലെ അന്തേവാസികള്‍ക്ക് ഒരാഗ്രഹം ‘ബിരിയാണി കഴിച്ചിട്ട് ഒത്തിരി നാളായി’, പിന്നെ ഒന്നും നോക്കിയില്ല എത്തിച്ചു ഒരു ചെമ്പ് ബിരിയാണി!’ ഇഷ്ട ഭക്ഷണം നല്‍കി മനസ് നിറച്ച റേഡിയോ ജോക്കിയ്ക്ക് നന്ദി പറഞ്ഞ് ഇവര്‍

തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിനടുത്തുള്ള കാന്‍സര്‍ രോഗികള്‍ക്ക് അഭയമായ സാന്ത്വനം സെന്ററിലെത്തിയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം കുറിക്കുന്നത്.

തിരുവനന്തപുരം: കാന്‍സര്‍ രോഗികളെ പൊന്നു പോലെ നോക്കുന്ന സാന്ത്വനം സെന്ററിലെ അന്തേവാസികള്‍ക്ക് ഇഷ്ട ഭക്ഷണം എത്തിച്ച് റേഡിയോ ജോക്കി. വര്‍ഷങ്ങളായി തലസ്ഥാനത്തിന്റെ നാവായി ശ്രോതാക്കളിലേക്കെത്തുന്ന കിടിലം ഫിറോസ് ആണ് അന്തേവാസികളുടെ മനസും വയറും ഒരുപോലെ നിറച്ചത്. അദ്ദേഹം തന്നെയാണ് സാന്ത്വനത്തിലെത്തിയ വീഡിയോയും മറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിനടുത്തുള്ള കാന്‍സര്‍ രോഗികള്‍ക്ക് അഭയമായ സാന്ത്വനം സെന്ററിലെത്തിയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം കുറിക്കുന്നത്. നിര്‍ധനരായ കാന്‍സര്‍ രോഗികളെ പൊന്നുപോലെ നോക്കുന്ന ഇവിടെ കീമോയുടെ തീവ്രതയില്‍ വാടിപ്പോയ നൂറ്റിപ്പത്ത് പേരാണ് ഇപ്പോഴുള്ളത്. ഇവര്‍ക്ക് സൗജന്യ താമസവും, മൂന്നുനേരവും സൗജന്യ ഭക്ഷണവുമാണ് ഇവിടെ നിന്നും ലഭിക്കുന്നത്.

ഇവിടത്തെ അന്തേവാസികളോട് എന്താണ് ആഗ്രഹമെന്ന് തിരക്കിയപ്പോള്‍ ബിരിയാണി കഴിച്ചിട്ട് ഒത്തിരി നാളായി എന്ന മറുപടിയാണ് ലഭിച്ചത്. ഒടുവില്‍ സ്നേഹം കൊണ്ട് ബിരിയാണി വിളമ്പിയപ്പോള്‍ അവര്‍ മനസ് നിറഞ്ഞ് കഴിച്ചത് കണ്ട അനുഭവമാണ് പങ്ക് വയ്ച്ചിരിക്കുന്നത്. സാന്ത്വനത്തിലെ അന്തേവാസികള്‍ക്ക് അവരുടെ ആഗ്രഹം സാധിക്കുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അധികം ആരും അറിയിട്ടില്ലാത്ത ഒരു നന്മയിടം !
അതാണ് തിരുവനന്തപുരം ജില്ലയിലെ മെഡിക്കല്‍ കോളേജിനടുത്തുള്ള സാന്ത്വനം എന്ന സെന്റര്‍ .
തീരെ നിര്‍ധനരായ കാന്‍സര്‍ രോഗികളെ പൊന്നുപോലെ നോക്കുന്ന ഇടം .സൗജന്യ താമസവും ,മൂന്നുനേരവും സൗജന്യ ഭക്ഷണവുമാണ് കാന്‍സര്‍ രോഗികള്‍ക്ക്
ഇനിയും എവിടെയൊക്കെ എത്തിച്ചേരണം എന്ന ചിന്ത അലട്ടിയപ്പോള്‍ അന്വേഷിച്ചു കണ്ടെത്തിയ സ്ഥലമാണ് .ചെന്നുകണ്ടപ്പോള്‍ കണ്ണു നനഞ്ഞുപോയി !കീമോയുടെ തീവ്രതയില്‍ വാടിപ്പോയ 110 മനുഷ്യ ജന്മങ്ങള്‍ .എന്താണ് കഴിക്കാന്‍ ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ ബിരിയാണി കഴിച്ചിട്ട് ഒത്തിരി ആയിന്നു പറഞ്ഞു .
ഏറ്റവും പ്രിയപ്പെട്ട ഫേസ് ബുക് സുഹൃത്ത് @ാമിലലവെ ിമൃമ്യമി മനസ്സറിഞ്ഞു സഹായിച്ചതിനാല്‍ ബിരിയാണി സ്‌നേഹം കൊണ്ടുണ്ടാക്കി നല്‍കി ! അവര്‍ മനസ്സ് നിറഞ്ഞു കഴിച്ചു !
ഒരുപാട് നന്ദി പ്രിയപ്പെട്ടവരേ …
ഒപ്പം നില്‍ക്കുന്നതിന്
മനീഷിനും കുടുംബത്തിനും നൂറുകോടി പുണ്യം കിട്ടട്ടെ

ഈ വീഡിയോ എല്ലാവരും ഷെയര്‍ ചെയ്യാമോ ?
ഈ നന്മ വിരിഞ്ഞ കാന്‍സര്‍ സെന്ററിനെപ്പറ്റി ലോകം മുഴുവന്‍ അറിയട്ടെ !
അതുവഴി മുടങ്ങാതെ ഭക്ഷണവും എത്തട്ടെ !

പ്രകാശം പരക്കട്ടെ

Exit mobile version