കവിത അയച്ച് തന്നത് ദീപാ നിശാന്ത് തന്നെ…; മോഷണ വിവാദം ചൂടുപിടിക്കുന്നതിനിടെ എകെപിസിടിഎ മാസികയുടെ പ്രതികരണം ഇങ്ങനെ…

യുവകവി എസ് കലേഷ് കവിത തന്റേതാണെന്നും ദീപ അത് വികലമാക്കി പ്രസിദ്ധീകരിക്കുകയായിരുന്നെന്നും ആരോപിച്ച് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്

തിരുവനന്തപുരം: അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെയുളള മോഷണ വിവാദം ചൂടുപിടിക്കുന്നതിനിടിയില്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എകെപിസിടിഎ മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ്. ഈ മാസികയിലാണ് ദീപയുടെ കവിത പ്രസിദ്ധീകരിച്ചത്.

ദീപ നിശാന്ത് വാട്‌സ് ആപ്പിലൂടെയാണ് കവിത അയച്ചുതന്നതെന്നും പ്രസിദ്ധീകരിക്കാമോയെന്ന് ചോദിച്ചതായും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എംആര്‍ രാജേഷും ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഒക്ടോബര്‍ പതിനഞ്ചാം തിയതിയാണ് കവിത അയച്ചുതന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവകവി എസ് കലേഷ് കവിത തന്റേതാണെന്നും ദീപ അത് വികലമാക്കി പ്രസിദ്ധീകരിക്കുകയായിരുന്നെന്നും ആരോപിച്ച് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

Exit mobile version