തീരാതെ ക്വാറന്റൈന്‍ തര്‍ക്കം; മന്ത്രി എസി മൊയ്തീനും ക്വാറന്റൈന്‍ ആവശ്യപ്പെട്ട് അനില്‍ അക്കരയും പ്രതാപനും ഇന്ന് നിരാഹര സമരത്തിന്

തൃശ്ശൂര്‍: മന്ത്രി എസി മൊയ്തീന് ക്വാറന്റൈന്‍ വേണ്ടെന്ന തൃശ്ശൂരിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ നിരാഹാര സമരവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ടിന്‍ പ്രതാപന്‍ എംപിയും അനില്‍ അക്കരെ എംഎല്‍എയുമാണ് നിരാഹര സമരം നടത്തുന്നത്.

ഇന്ന് രാവിലെ 10 മുതലാണ് സമരം. 24 മണിക്കൂര്‍ നിരാഹാരം സമരം നടത്താനാണ് തീരുമാനം. ഇരുവരും ന്റൈനില്‍ കഴിയുന്ന സ്ഥലങ്ങളിലാണ് സമരം നടത്തുന്നത്. ഗുരുവായൂരില്‍ മന്ത്രി സന്ദര്‍ശനം നടത്തിയ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന പ്രവാസികള്‍ക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. അവരെ മന്ത്രി കണ്ടതായി തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ക്വാറന്റൈന്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

വാളയാറില്‍ കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി യുഡിഎഫ് ജനപ്രതിനിധികളെ കണ്ടുവെന്ന വാദം സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റേത് പക്ഷപാതപരമായ നടപടിയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരം സമരം.

Exit mobile version