മാസ്‌ക് വിതരണം; അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ കേസ്

കൊച്ചി: സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം നടത്തിയതിന് അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ കേസ് എടുത്തു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാലടി ഡിവിഷനിലാണ് മാസ്‌ക് വിതരണം നടത്തിയത്.

വ്യാഴാഴ്ച്ചയാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാലടി ഡിവിഷനില്‍ റോജി മാസ്‌ക് വിതരണം നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു മാസ്‌ക് വിതരണം ചെയ്തത്.അഞ്ചുമുതല്‍ 12 വരെ വാര്‍ഡുകളിലെ കുട്ടികള്‍ക്കായാണ് ജനപ്രതിനിധി മാസ്‌ക് വിതരണം നടത്തിയത്. 60 ഓളം കുട്ടികളാണ് മാസ്‌ക് വാങ്ങാന്‍ തിങ്ങിക്കൂടിയത്. കൈക്കുഞ്ഞങ്ങളുമായി അമ്മമാരും എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.മാസ്‌ക് വിതരണത്തിന് ശേഷം എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി ഫോട്ടോയും എടുത്തിട്ടുണ്ട്.

മാസ്‌ക് വിതരണം നടത്തിയ പരിപാടി സംഘടിപ്പിച്ചത് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടിപി ജോര്‍ജ് ആയിരുന്നു. ഉദ്ഘാടകനായിരുന്നു അങ്കമാലി എംഎല്‍എ റോജി എം ജോണ്‍. പിന്നെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Exit mobile version