സോഷ്യല്‍ മീഡിയയിലെ തെറിയഭിഷേകം: വിഡി സതീശന്‍ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ

കൊച്ചി: ഫേസ്ബുക്കില്‍ തെറിയഭിഷേകം നടത്തിയ ശ്രീ വിഡി സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡിവൈഎഫ്‌ഐ. ഫേസ്ബുക്ക് കമന്റില്‍ വിഡി സതീശന്‍ തെറി പറഞ്ഞെന്നും ഇക്കാര്യത്തില്‍ വിഡി സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നുമാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വന്ന കമന്റിന് വിഡി സതീശന്‍ തെറിയഭിഷേകം നടത്തിയ തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഡി സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

തെറിയഭിഷേകം: വി.ഡി സതീശന്‍ മാപ്പ് പറയണം : ഡിവൈഎഫ്‌ഐ

ഫെയ്സ്ബുക്കില്‍ തെറിയഭിഷേകം നടത്തിയ ശ്രീ വി.ഡി സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണം. തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി ശ്രീ സതീശന്‍ വിളിച്ചത്. കഴിഞ്ഞ ദിവസം വാളയാറിലെ കോണ്‍ഗ്രസ്സ് സമര നാടകത്തെ ന്യായീകരിച്ചു പോസ്റ്റ് ചെയ്ത വീഡിയോയുടെ ചുവട്ടിലായിരുന്നു തന്റെ മണ്ഡലത്തിലെ ഒരു പൊതുപ്രവര്‍ത്തകന്റെ അമ്മയെപ്പോലും ചേര്‍ത്ത് അസഭ്യം പറഞ്ഞത്. വി ഡി സതീശന്റെ പുനര്‍ജ്ജനി പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച വിമര്‍ശനത്തിനോടായിരുന്നു പുളിച്ച തെറിയഭിഷേകം.ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകനില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അധമ പ്രവൃത്തിയാണ് ശ്രീ സതീശനില്‍ നിന്നും ഉണ്ടായത്. കെപിസിസി യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എംഎല്‍എ എന്ന നിലയിലും കോണ്‍ഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ആള്‍ എന്ന നിലയിലും സമൂഹത്തിനു മാതൃകയാകേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. എന്നാല്‍ കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക പൈതൃകത്തിനു ചേരാത്ത നിന്ദ്യ പ്രവൃത്തിയാണ് വി ഡി സതീശന്‍ നടത്തിയത്. ഒരു നിമിഷം പോലും വൈകാതെ തന്റെ തെറ്റില്‍ മാപ്പ് പറയാന്‍ തയ്യാറാകണം. കോണ്‍ഗ്രസ്സിന്റെ സൈബര്‍ പ്രവര്‍ത്തനങ്ങളുടെ തലവനും
ശ്രീ സതീശനാണ്. തലവന്‍ തന്നെ തെറിവിളിച്ചു സൈബര്‍ അണികള്‍ക്ക് മാതൃകയാവുകയാണ്. കേരളത്തിന് തന്നെ അപമാനമായി മാറിയ സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ പ്രതികരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Exit mobile version