ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പന നടത്താനുള്ള ശ്രമം ആരംഭിച്ച് ബെവ്‌കോ; എസ്എംഎസ് വഴിയും ബുക്ക് ചെയ്യാം

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പന നടത്താനുള്ള ശ്രമം ആരംഭിച്ച് സര്‍ക്കാര്‍. ഇതിനായി മികച്ച സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്ന കമ്പനിയെ കണ്ടെത്താന്‍ സ്റ്റാര്‍ട്ട് അപ്പ്മിഷന് ബെവ്‌കോ നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് ബെവ്‌കോ എംഡി സ്റ്റാര്‍ട്ട് അപ്പ്മിഷന് കത്ത് നല്‍കി.

വെര്‍ച്ചല്‍ ക്യു മാതൃകയില്‍ തിരക്ക് നിയന്ത്രിച്ച് കൊണ്ട് മുന്‍കൂറായി പണം അടച്ചും സമയം നിശ്ചയിച്ചും മദ്യം വാങ്ങുന്ന രീതിയാണ് ബെവ്‌കോ ആലോചിക്കുന്നത്. സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കുന്ന അപ്പ് നിര്‍മ്മിക്കാനും ഉദ്ദേശിച്ചിക്കുന്നു. എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യുന്നതും ആലോചനയിലുണ്ട്.

സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്നതിന് 29 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചതായി സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അറിയിച്ചു. ഇതില്‍ നിന്ന് മികച്ച കമ്പനിയെ തെരെഞ്ഞെടുക്കാന്‍ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുളളില്‍ കമ്പനിയെ കണ്ടെത്തുമെന്ന് സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ സിജഒ സജി ഗോപിനാഥ് പറഞ്ഞു.

മദ്യശാലകള്‍ പൂര്‍ണ്ണമായും തുറന്നാല്‍ നിയന്ത്രിക്കാനാവാത്ത ആള്‍ക്കൂട്ടമുണ്ടാകും. ഇത് പരിഹരിക്കാനാണ് മാദ്യം വില്‍ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Exit mobile version