മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം ഇന്ന് ഉണ്ടാകില്ല

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി വരുന്ന വാര്‍ത്ത ഇന്ന് ഉണ്ടാകില്ല. കൊവിഡ് അവലോകന യോഗവും ഇന്ന് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോക്ക് ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം നടക്കുന്നതിനാലാണ് വാര്‍ത്ത സമ്മേളനം റദ്ദാക്കിയത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.

കൊവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ഇളവുകള്‍ അനുവദിക്കേണ്ട മേഖലകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ വിഷയങ്ങളെല്ലാം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നേക്കും.

Exit mobile version