അച്ചനും അമ്മയും ഉപേക്ഷിച്ച വൈഷ്ണവിക്ക് മഹല്ല് കമ്മറ്റിയുടെ കീഴില്‍ മംഗല്യ ഭാഗ്യം

ചെര്‍പ്പുളശ്ശേരി: തൃക്കടീരി പഞ്ചായത്തിലെ പൂതക്കാട് പ്രദേശത്ത് അച്ഛനും അമ്മയും ഉപേക്ഷിക്കപ്പെട്ട തെറ്റിലിങ്ങല്‍ വൈഷ്ണവിയുടെ വിവാഹം പൂതക്കാട് അല്‍ബദ്ര്‍ മഹല്ല് കമ്മറ്റിയുടേയും പ്രാദേശിക കൂട്ടായ്മയുടെയും സഹകരണത്തോടെ ഇന്ന് അവരുടെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് നടന്നു. മഹല്ല് രക്ഷാധികാരി ജമാലുദ്ധീന്‍ ഫൈസി ചെയര്‍മാനും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി കുട്ടികൃഷ്ണന്‍ കണ്‍വീനര്‍ ആയും പ്രദേശത്തെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ റഫീഖ് ട്രഷറര്‍ ആയും സമിതി രൂപീകരിച്ചു വിവാഹത്തിനാവശ്യമായ ആഭരണം, ഭക്ഷണം തുടങ്ങി മുഴുവന്‍ ചിലവുകളും വഹിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഇതിനു വേണ്ട സാമ്പത്തികം സ്വരൂപിക്കാനും വിവാഹം ജന പ്രധിനിധികളെയും സാമൂഹിക സാംസ്‌കാരിക പ്രധിനിധി കളെയും ഉള്‍പ്പെടുത്തി നാടിന്റെ ആഘോഷമാക്കി മാറ്റാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഏപ്രില്‍ 5 വിവാഹം നിശ്ചയിക്കുകയും പക്ഷെ കൊറോണ പ്രതികൂല സാഹചര്യം കാരണം മെയ് 10 ലേക്ക് സാമൂഹിക അകലം പാലിച്ചു കൊണ്ട് ചടങ്ങ് മാത്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടുകാരുടെ പൂര്‍ണ സഹകരണത്തോടു കൂടി കല്യാണത്തിന് ആവശ്യമായ ആഭരണങ്ങളും ഭക്ഷണം ഉള്‍പ്പെടെ മുഴുവന്‍ ചിലവും കണ്ടെത്തുകയും ചെയ്തു.

ഇന്ന് നടന്ന ചടങ്ങില്‍ മഹല്ല് ഭാരവാഹികളായ കമ്മുണ്ണി ഹാജി ഹൈദര്‍ ഹാജി മൊയ്തീന്‍ ഹാജി കുഞ്ഞു മൊയ്തു ഹാജി റസാഖ് അല്‍ഹസനി, മുഹമ്മദ് കുട്ടി എന്നിവര്‍ ചേര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബാബു രാജിന്റെ സാന്നിധ്യത്തില്‍ ആഭരണങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി.

ചടങ്ങിന് സമിതിഭാരവാഹികളായ ടി കുട്ടിക്കൃഷ്ണന്‍, സൈതലവി മാഷ്. റഫീഖ്. ഇര്‍ഷാദ് ഉസൈന്‍ പങ്കജാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ വധൂവരന്മാര്‍ മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ ശെ ബാബുരാജിന്റെ കൈവശം ഏല്‍പ്പിച്ചു കഴിഞ്ഞ കുറെ വര്‍ഷമായി പൂതക്കാട് പ്രദേശത്തെ വിദ്യാഭ്യാസ ആരോഗ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മഹല്ല് കമ്മറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യ റേഷന്‍ പദ്ധതി. ആവശ്യ സാധനം/ വിതരണം തുടങ്ങി ഒട്ടനവധി ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹല്ല് കമ്മറ്റിക്ക് കീഴില്‍ നടന്നു വരുന്നു.

Exit mobile version