അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ അനുവദിക്കില്ല;ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ ആരേയും അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സൗജന്യ ഭക്ഷണവിതരണവും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നാട്ടിലേയ്ക്ക് എത്തുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ നിയുക്തരായ ഉദ്യോഗസ്ഥരെ മാത്രമേ അതിര്‍ത്തികളില്‍ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version