അടുത്ത അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടിവരും; ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊവിഡിന് ശേഷയും മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ബാധിച്ച പല രാജ്യങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ മാസ്‌ക് ധരിക്കുന്നുണ്ട്. അത് നമ്മള്‍ പിന്തുടരേണ്ടതുണ്ട്. അസാധാരണ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നിത്യശീലങ്ങള്‍ അതനുസരിച്ച് ക്രമപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

മുഖാവരണത്തിലൂടെ കൊവിഡ് വ്യാപനവും അതുമൂലമുണ്ടാകുന്ന മരണനിരക്കും കുറച്ചുകൊണ്ടുവരാനാകും. അതിനാല്‍ മാസ്‌ക് ശീലമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version