ഇവിടങ്ങളില്‍ മദ്യ വില്‍പ്പന ശാലകള്‍ തുറക്കും

ന്യൂഡല്‍ഹി: നിയന്ത്രണ മേഖലകളല്ലാത്ത പ്രദേശങ്ങളിലും, ഗ്രീന്‍, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെയ് മൂന്നു മുതല്‍ ന്യൂഡല്‍ഹിയില്‍ മദ്യവില്‍പന ശാലകള്‍ തുറക്കുന്നതിനുളള നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു.

മെയ് നാലുമുതല്‍ ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് കര്‍ണാടകയും അറിയിച്ചിട്ടുണ്ട്.കര്‍ണാടകയില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി ഏഴുവരെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുകയെന്ന് എക്‌സൈസ് മന്ത്രി എച്ച് നാഗേഷ് പറഞ്ഞു. ഗ്രീന്‍സോണുകളില്‍ മദ്യവില്‍പന നടത്താന്‍ അനുമതി നല്‍കിയിട്ടുള്ള മറ്റൊരു സംസ്ഥാനം അസം ആണ്. അതെസമയം കേരളം മദ്യവില്‍പ്പന ശാലകള്‍ തുറക്കില്ല. മദ്യശാലകള്‍ തുറക്കുമ്പോള്‍ വന്‍തിരക്ക് അനുഭവപ്പെടാമെന്നും അതിനാല്‍ മെയ് 17 വരെ തുറക്കേണ്ടതില്ല എന്നുമാണ് തീരുമാനം.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍, കുറഞ്ഞത് ആറടി സാമൂഹിക അകലം ഉറപ്പാക്കിയ ശേഷം മദ്യം, പാന്‍, പുകയില എന്നിവയുടെ വില്‍പ്പന അനുവദിക്കുമെന്നാണ് വ്യക്തിമാക്കിരിക്കുന്നത്. ഒരു കടയില്‍ അഞ്ചുപേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version