എറണാകുളം കളക്ടറേറ്റില്‍ ഇനി കൈ തൊടാതെ കൈ കഴുകാം

കൊച്ചി: എറണാകുളം കളക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് കാലുകള്‍ കൊണ്ട് കൈ കഴുകാനുള്ള സംവിധാനം പ്രവര്‍ത്തന സജ്ജമായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തല കെഎംഇഎ എഞ്ചിനീയറിംഗ് കോളേജിലെ ഇന്നോവേഷന്‍ കൗണ്‍സില്‍ ആണ് കാലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കൈ കഴുകല്‍ സംവിധാനം തയ്യാറാക്കിയത്.

ഇതില്‍ സോപ്പും വെള്ളവും കാലുകള്‍ ഉപയോഗിച്ച് പെഡലുകള്‍ വഴി ഉപയോഗിക്കാന്‍ കഴിയും. കളക്ടറേറ്റിന് പുറമെ കളമശ്ശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജനറല്‍ ആശുപത്രി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, പട്ടിമറ്റം കുടുംബാരോഗ്യ കേന്ദ്രം എന്നീ സ്ഥലങ്ങളിലും ഇവ സ്ഥാപിക്കും.

Exit mobile version