45 ദിവസത്തെ ചികിത്സ; പത്തനംതിട്ട സ്വദേശി രോഗമുക്തയായി, ഇന്ന് ആശുപത്രി വിട്ടേയ്ക്കും

പത്തനംതിട്ട: കൊറോണ വൈറസ് ബാധിച്ച് ഒന്നരമാസമായി ചികിത്സയിലായിരുന്ന പത്തനംതിട്ട വടശേരിക്കര സ്വദേശി രോഗമുക്തയായി. തുടര്‍ച്ചയായി നടത്തിയ രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവായതോടെ ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഇന്ന് ആശുപത്രി വിട്ടേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

45 ദിവസത്തെ ചികിത്സക്ക് ശേഷം രോഗമുക്തി നേടുന്ന രാജ്യത്തെ തന്നെ ആദ്യത്തെ കേസാണിത്. മാര്‍ച്ച് എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് മാര്‍ച്ച് പത്തിനാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടരെ തുടരെ പോസിറ്റീവ് ആയതോടെ വലിയ ആശങ്കയാണ് അധികൃതരില്‍ ഉണ്ടായത്. ആദ്യഘട്ട ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഐവര്‍വെക്ടിന്‍ മരുന്ന് പരീക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ ഇടവിട്ട് മരുന്ന് നല്‍കി തുടങ്ങുകയായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള ആദ്യ ഫലം പോസിറ്റീവായിരുന്നു. തിങ്കളാഴ്ച മുതല്‍ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ ഫലമാണ് തുടര്‍ച്ചയായി നെഗറ്റീവായിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിലൂടെയാണ് ഇവര്‍ക്കാണ് രോഗബാധയുണ്ടായത്. ഇവരുടെ മകള്‍ രണ്ടാഴ്ച മുന്‍പ് രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

Exit mobile version