പാളത്തില്‍ നിരത്തിവച്ച പാറക്കഷണങ്ങളില്‍ ട്രെയിന്‍ ഇടിച്ചുനിന്നു! കൊല്ലത്ത് ഒരാള്‍ പിടിയില്‍

രാവിലെ ആറു മണിയോടെയാണു സംഭവം.

കൊല്ലം: ഓച്ചിറ ചങ്ങന്‍കുളങ്ങര റെയില്‍വേ ഗേറ്റിനു സമീപം പാളത്തില്‍ നിരത്തിവച്ച ചെറിയ പാറക്കഷണങ്ങളില്‍ ഇടിച്ചു ട്രെയിന്‍നിന്നു.

രാവിലെ ആറു മണിയോടെയാണു സംഭവം. ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ഇടിച്ചുനിന്നത്. ഒരാളെ ആര്‍പിഎഫ് പിടികൂടി. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Exit mobile version