കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് 19; വൈറസ് സ്ഥിരീകരിച്ചത് ഡല്‍ഹി വിനോദയാത്ര കഴിഞ്ഞെത്തിയതിനു ശേഷം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇരുവരും ഡല്‍ഹിയില്‍ വിനോദയാത്ര നടത്തി തിരിച്ചെത്തിയവരാണ്. ഡല്‍ഹിയില്‍ നിന്ന് തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നവര്‍ സഞ്ചരിച്ച ട്രെയിനിലാണ്. ഇതോടെയാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റത്.

ഇരുവരും കൂടാതെ ഇവര്‍ പരിശോധിച്ച പരിശോധിച്ച ആറ് അധ്യാപകരേയും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.വാര്‍ഷിക പരീക്ഷ കഴിഞ്ഞ ശേഷമാണ് ഇവര്‍ ഡല്‍ഹിയില്‍ ടൂറിന് പോയത്. ഒന്‍പതംഗ സംഘമാണ് യാത്ര തിരിച്ചത്. ഇവര്‍ തിരിച്ചെത്തിയ ശേഷം കോഴിക്കോടെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥികരീച്ചതോടെ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇവര്‍ തിരിച്ചെത്തിയ ശേഷം ചില അധ്യാപകര്‍ ഹൗസ് സര്‍ജന്‍മാര്‍ക്കായി ഒരു പരിശോധന നടത്തിയിരുന്നു. ഇത്തരത്തില്‍ സ്‌ക്രീനിങ് നടത്തിയ ആറ് അധ്യാപകരോടാണ് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ ഇടപഴകിയ കൂടുതല്‍ പേരെ പരിശോധിക്കേണ്ടതായുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇവര്‍ പലസഹപാഠികളേയും കണ്ടിരുന്നതായാണ് വിവരം.

Exit mobile version