ലോക്ക് ഡൗണിനിടെ കൂട്ടം കൂടി ബക്കറ്റ് ചിക്കന്‍ തയ്യാറാക്കി; പരപ്പനങ്ങാടിയില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍

പരപ്പനങ്ങാടി: ലോക്ക് ഡൗണിനിടെ കൂട്ടം കൂടി ബക്കറ്റ് ചിക്കന്‍ തയ്യാറാക്കിയ അഞ്ച് യുവാക്കള്‍ പിടിയില്‍. പരപ്പനങ്ങാടിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് യുവാക്കള്‍ കൂട്ടം കൂടി ബക്കറ്റ് ചിക്കന്‍ തയ്യാറാക്കിയത്. പോലീസിനെ കണ്ടതും യുവാക്കളില്‍ ഒരാള്‍ ഓടിപ്പോയി. അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ ലംഘനം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി ഉള്ളണം കൊടക്കാട് ആനങ്ങാടി എന്നിവിടങ്ങളില്‍ പരപ്പനങ്ങാടി പോലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തിയിരുന്നു. ശേഷം ഡ്രോണില്‍ ബക്കറ്റ് ചിക്കന്‍ തയ്യാറാക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ‘ഡ്രോണ്‍ കാമറ വഴി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആകാശനിരീക്ഷണത്തില്‍ വാറ്റ് നടത്തിയതിന്‍റെയും മറ്റ് പാചകങ്ങള്‍ നടത്തിയതിന്‍റെയും ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് വെള്ളിയാഴ്ച മേഖലയില്‍ രാത്രി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ബക്കറ്റ് ചിക്കന്‍ തയ്യാറാക്കുന്ന ആറംഗ സംഘത്തെ കണ്ടത്,’ സിഐ പറയുന്നു. പോലീസിനെ കണ്ട് പലരും ഓടി രക്ഷപ്പെടുകയും ചെയ്തു. അഞ്ച് പേരെയാണ് പോലീസിന് പിടികൂടാനായത്. ഇവര്‍ക്കെതിരേ ലോക്ക്ഡൗണ്‍ ലംഘനത്തിന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

Exit mobile version