പത്മരാജന്‍ അറസ്റ്റിലായി, ‘സംഘി പോലീസ്’ ആണെന്ന ആക്ഷേപം ലീഗ്-കോണ്‍ഗ്രസ്, എസ്ഡിപിഐക്കാര്‍ തിരുത്തുമോ? ചോദ്യമെറിഞ്ഞ് പി ജയരാജന്‍

കണ്ണൂര്‍: പാനൂരില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി നേതാവായ പത്മരാജനെ അറസ്റ്റ് ചെയ്യാത്തതില്‍ വീഴ്ച ചൂണ്ടിക്കാട്ടിയും വിമര്‍ശനം തൊടുത്ത് രംഗത്തെത്തിയവരോട് ചോദ്യമെറിഞ്ഞ് സിപിഎം നേതാവ് പി ജയരാജന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ ചോദ്യം. പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റിലായി. ഇനിയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന് കീഴിലെ പോലീസ് ‘സംഘി പോലീസ്’ ആണെന്ന ആക്ഷേപം ലീഗ്- കോണ്‍ഗ്രസ്സ്- എസ്ഡിപിഐക്കാര്‍ തിരുത്തുമോ? എന്നായിരുന്നു അദ്ദേഹം ചോദ്യമുയര്‍ത്തിയത്.

വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് കസില്‍ പ്രതിയായ പത്മരാജനെ പോലീസ് പിടികൂടിയത്. തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മരാജനെ പിടികൂടിയത്. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. പ്രതിയുടെ സഹപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം കിട്ടിയത്.

ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമായ ഇയാള്‍ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ നിയപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിലാണ് പലരും വിമര്‍ശനം തൊടുത്ത് രംഗത്തെത്തിയത്. സംഘി അനുഭാവി, സംഘി പോലീസ് എന്നീ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് പ്രതി അറസ്റ്റിലായതിനു പിന്നാലെ മറുപടിയുമായി പി ജയരാജന്‍ രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റിലായി.

ഇനിയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന് കീഴിലെ പോലീസ് ‘സംഘി പോലീസ്’ ആണെന്ന ആക്ഷേപം ലീഗ്-കോണ്‍ഗ്രസ്സ്-എസ്ഡിപിഐക്കാര്‍ തിരുത്തുമോ?

Exit mobile version