സംസ്ഥാനത്തെ കൊറോണ ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും ശുഭവാര്‍ത്ത; 26 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ ഇതുവരെ രോഗം ഭേദമായത് 60 പേര്‍ക്ക്

കാസര്‍കോട്: സംസ്ഥാനത്തെ കൊറോണ ഹോട്ട്‌സ്‌പോട്ട് എന്നറിയപ്പെടുന്നതാണ് കാസര്‍കോട്. ഇപ്പോള്‍ ഇവിടെ നിന്നും ശുഭവാര്‍ത്തകളാണ് എത്തുന്നത്. ഇന്ന് ചികിത്സയിലുണ്ടായിരുന്ന 26 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി ഉയര്‍ന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേരും ഇന്ന് ഡിസ്ചാര്‍ജ്ജ് ആകുമെന്ന് അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് 105 പേര്‍ മാത്രമാണ്. രോഗബാധിതരുടെ എണ്ണവും കാസര്‍കോട് ദിനംപ്രതി കുറഞ്ഞുവരികയാണ്. ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിവരുന്നതും ജില്ലയ്ക്ക് ശുഭപ്രതീക്ഷയും നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് പെരിയ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് സമൂഹ സാമ്പിള്‍ ശേഖരണം ആരംഭിച്ചു.

ഇന്നലെ മാത്രം 200 പേരുടെ സാമ്പിള്‍ ആണ് ശേഖരിച്ചത്. വരും ദിവങ്ങളില്‍ ഇത് കാസര്‍കോട്ടേയ്ക്കും വ്യാപിപ്പിക്കും. കൂടാതെ സമൂഹ സര്‍വേയും ആരോഗ്യവകുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഓരോ വീടുകള്‍ തോറും ചെന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്യുന്നത്. വരും നാളുകളില്‍ കൊറോണ വൈറസില്‍ നിന്നും കാസര്‍കോടും മുക്തി നേടുമെന്ന് കാര്യത്തില്‍ സംശയമില്ല.

Exit mobile version