‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ’; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പാട്ട് പാടി കൊടുത്ത് മോഹന്‍ലാല്‍- വീഡിയോ

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാട്ടു പാടിക്കൊടുത്ത് പ്രിയ താരം മോഹന്‍ലാല്‍. ‘ ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ…എന്ന ഗാനമാണ് മോഹന്‍ലാല്‍ പാടിയത്. ‘ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ടാണ് പ്രിയതാരം മോഹന്‍ലാല്‍ ഈ ഗാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടിയത്.

ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങിയവരെല്ലാം രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനാണ് ആരോഗ്യ മന്ത്രിക്കൊപ്പം മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‌സ് വഴി ഒരുമിച്ചത്.

കോണ്‍ഫറന്‍സിനിടെയാണ് മോഹന്‍ലാല്‍ പാട്ട് പാടി കൊടുത്തത്. പാട്ട് പാടി നല്‍കിയ കാര്യം ആരോഗ്യമന്ത്രി കെകെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെന്ന വീഡിയോയിലൂടെയാണ് അറിയിച്ചത്. മോഹന്‍ലാല്‍ പാടുമ്പോള്‍ എല്ലാവരും ഏറെ സന്തോഷത്തിലാണ്. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. എല്ലാം മറന്ന് കൊറോണ രോഗികള്‍ക്കായി മാറ്റി വച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ വേറിട്ട നിമിഷങ്ങളാണ് സമ്മാനിച്ചതെന്ന് വീഡിയോ പങ്കുവെച്ച് മന്ത്രി പറഞ്ഞു.

Exit mobile version