നിങ്ങളില്‍ ഒളിഞ്ഞ് കിടക്കുന്ന താരം ആര്…? ലോക്ക് ഡൗണില്‍ സ്റ്റാറാവാന്‍ ‘ഫോട്ടോ റീ-ക്രിയേഷന്‍’ ചാലഞ്ച്, സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യത

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ എങ്ങനെ സമയം തള്ളിനീക്കണമെന്ന ആശങ്കയില്‍ നടക്കുകയാണ് ജനം. ഇവര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാകുന്നത് പുതിയ തരം ചാലഞ്ചകളും വാട്‌സ്ആപ്പ് ഡെയറുകളുമാണ്. ഇപ്പോള്‍ അത്തരത്തിലൊരു വ്യത്യസ്തമായ ചാലഞ്ച് ഇപ്പോള്‍ വൈറലാവുകയാണ്. അത് ഫോട്ടാ റീ-ക്രിയേഷന്‍ എന്നൊരു ചാലഞ്ചാണ്. നിങ്ങളില്‍ ഉള്ള സിനിമാ താരങ്ങളെ അല്ലെങ്കില്‍ സിനിമാ കഥാപാത്രങ്ങളെ കണ്ടെത്തുന്ന ചാലഞ്ചാണിത്.

ചാലഞ്ച് പ്രഖ്യാപനം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അവര്‍ക്കുള്ളിലെ താരങ്ങളെ കണ്ടെത്തി ഇതിനോടകം ചിത്രങ്ങളും പങ്കുവെച്ചു. തമിഴ്താരം വിജയ്, പാര്‍വതി, റീമ കല്ലിങ്കല്‍ ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി താരങ്ങളെയാണ് അനുകരിച്ച് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എസ്എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വ്യത്യസ്തമായ ഈ ചാലഞ്ചിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

റീ ക്രിയേഷനില്‍ മികച്ചത് നോക്കി സിനിമ സംവിധായകരാണ് തെരഞ്ഞെടുക്കുന്നത്. എക്കാലത്തെയും സൂപ്പര്‍ താരം നടി സുമലതയെ വരെ അനുകരിച്ചിട്ടുണ്ട്. നിങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന സിനിമാ താരത്തെ കണ്ടെത്താനുള്ള മികച്ച് അവസരം കൂടിയാണ് വ്യസ്തത നിറഞ്ഞ ഈ ചാലഞ്ച്.

Exit mobile version