കഴക്കൂട്ടത്ത് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ഉടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ഉടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വിലവര്‍ധനവും പൂഴ്ത്തി വെയ്പും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് ഉടമയുടെയും ബന്ധുക്കളുടെയും മര്‍ദ്ദനമേറ്റത്.

ടിഎസ്ഓ ഷാനവാസ്, എഎം റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സുഫില എ, സിമി എസ്എസ്, ഷിബു എസ്, ഡ്രൈവര്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഡ്രൈവര്‍ ജയകൃഷ്ണനെയും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സുഫിലയേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ഉടമ ജോണ്‍സണ്‍ യോഹന്നാന്‍ (45), ഇയാളുടെ അനന്തരവന്മാരായ നിതിന്‍ കെ. സാമുവല്‍ (25), നിഖില്‍ കെ സാമുവല്‍ (22) എന്നിവരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version