ഇതാണ് ആ ‘മൊതല്’; ട്രംപിനെക്കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിച്ച അജ്മല്‍ സാബു

പൊന്നാനി:കൊറോണ ഭീതിയില്‍ ജാഗ്രതയോടെ വീട്ടിലിരിക്കുമ്പോഴും ചിരിച്ചും സഹജീവികളെ ചിരിപ്പിച്ചും ആക്ടീവാണ് മലയാളികളുടെ സോഷ്യല്‍ മീഡിയ ലോകവും. സമ്മര്‍ദ്ദം മറികടക്കാന്‍ വേണ്ടി മലയാളികള്‍ ചിലപ്പോള്‍ ട്രംപിനെക്കൊണ്ട് പോലും മാപ്പിളപ്പാട്ട് പാടിച്ചുകളയും.

അജ്മല്‍ സാബു എഡിറ്റു ചെയ്ത ട്രോള്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചാണ് മാപ്പിളപ്പാട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്.

റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയും അജ്മല്‍ സാബു എഡിറ്റ് ചെയ്ത ട്രോള്‍ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഈ വീഡിയോ കണ്ടവര്‍ തലതല്ലി ചിരിച്ചു. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെക്കൊണ്ട് ആമിനത്താത്ത എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് പാടിച്ചും അജ്മല്‍ ഞെട്ടിച്ചിരിക്കുന്നു.

ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഈ വീഡിയോ ഏറെ വൈറലായിട്ടുണ്ട്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്ററാണ് ചങ്ങനാശ്ശേരിക്കാരനായ അജ്മല്‍ സാബു. സഹ സംവിധായകന്‍, ക്യാമറമാന്‍ എന്നിങ്ങനെ നീളുന്നു അജ്മലിന്റെ പ്രൊഫഷന്‍. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ ഫോളോവേര്‍സ് ആണ്.

Read More : അജ്മലിന്റെ ട്രോളുകള്‍ ഇപ്പോള്‍ ചൈനയിലും അമേരിക്കയിലുമൊക്കെ ഹിറ്റാണ്; ട്രംപിനെ കൊണ്ട് മാപ്പിളപ്പാട്ട് പാടിച്ച അജ്മല്‍ സാബു എന്ന 24 കാരന്‍ മലയാളികളുടെ അഭിമാന താരമാകുന്നത് ഇങ്ങനെയാണ്

റിപ്പോര്‍ട്ട്: ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

Exit mobile version